
പൊരുള്‍
കൈപ്പുഴ രാജന്‍
കടലിനേക്കാള്‍
പഴക്കം ചെന്ന
പായ്ക്കപ്പലില്‍ വെച്ച്
പ്രണയത്തെ കുറിച്ച്
പറയുന്നതിന് മുന്‍പ്
ഞാന്‍ നാവികനും
നീ യാത്രക്കാരിയും
അനാദിയുടെ തീരത്ത്
ദിക്കറിയാതെ നങ്കൂരമിട്ടപ്പോള്‍
ഞാന്‍ കാമുകനും
നീ കാമുകിയും
ആദ്യാനുരാഗത്തിന്റെ
തിരശ്ശീലയ്ക്ക് പിന്നില്‍
ഞാന്‍ ഉപകാരവും
നീ ഉപഭോക്താവും
പൊരുത്തപ്പെടാനാവാത്ത
ജീവതത്തിന്റെ കോടതിമുറിയില്‍
വിചാരണ ചെയ്തപ്പോള്‍
ഞാന്‍ കുറ്റവാളിയും
നീ വിധികര്‍ത്താവും
പ്രരോദനത്തിന്റെ കഴുമരത്തിന്‍
ചുവട്ടില്‍ നില്‍ക്കുമ്പോള്‍
ഞാന്‍ മൃതപ്രായനും
നീ മൃതിയിലേക്ക്
അസ്ത്രമയച്ചവളും.

ഞാന്‍ മൃതപ്രായനും
ReplyDeleteനീ മൃതിയിലേക്ക്
അസ്ത്രമയച്ചവളും.
വലിയ കാര്യങ്ങള്‍
നന്നായിരിയ്ക്കുന്നു
ReplyDeletevayichu suhruthe .. ishtamayi...
ReplyDelete