
സ്ത്രീ 2000
ഡോ. സുആദ അല്‍ സബ
മറ്റു സ്ത്രീകളെപ്പോലെ കണ്ണാടിക്കു മുന്നില്‍ നിന്നുകൊണ്ട്
സ്വന്തം പ്രതിബിംബം ആസ്വദിച്ച്
എനിക്കെന്റെ സമയം ചിലവഴിക്കാമായിരുന്നു
മെത്തയില്‍ കിടന്ന് കാപ്പി മൊത്തിക്കുടിച്ച്
ടെലഫോണിലൂടെ കിന്നരിക്കാമായിരുന്നു.
പുരകത്തിന്റെ വടിവും മുഖലാവണ്യങ്ങളുമായി
അടയാഭരണങ്ങള്‍ ക്രമീകരിച്ചും
സുഗന്ധങ്ങളില്‍ നനഞ്ഞും
കടല്‍പൊന്നിനെ നഗ്നഗാത്രങ്ങളിലേക്കാവഹിച്ചും
ലോലുപനടന ലഹരിയില്‍
ദിനരാത്രങ്ങളെ കൊഴുപ്പിക്കാമായിരുന്നു.
എതിരെപ്പോകുന്നവരുടെ കാഴ്ചയെ ഭ്രമിപ്പിക്കുന്ന
സ്വര്‍ഗീയ വസ്തുക്കള്‍ക്കായ്
വായനയുടെ മഹാസാഗരത്തില്‍ മുങ്ങാതെയും
എഴുത്തിന്റെ ഹര്‍ഷവര്‍ഷങ്ങളില്‍
നനയാതെയും
ലോകപര്യടനത്തില്‍ ഏര്‍പ്പെടാമായിരുന്നു.
തിരസ്‌കാരങ്ങളും വിദ്വേഷങ്ങളും അവഗണിച്ചും
പാരമ്പര്യങ്ങളെ ചോദ്യംചെയ്യുന്നതില്‍ നിന്ന് തലയൂരിയും
ദുരന്തങ്ങളുടെ നൈരന്തര്യങ്ങളെ കണ്ടില്ലെന്ന് നടിച്ചും
കണ്ണീരിന്റെ പുളി രസം ഉമിനീരില്‍ പതിയാതെയും
പാരതന്ത്യത്തിന്റെ വജ്രകണ്ണികള്‍ അറുത്തുമാറ്റാതെയും
കരാഗ്രഹങ്ങളുടെ പടിയടയാളങ്ങളെ
അകാശഭൂമിക്കുമിടയിലെ സമദൂരങ്ങളിലേക്ക്
അളന്നൊഴിവാക്കാമായിരുന്നു.
മുന്നോക്കം തടയപ്പെട്ടവരുടെയും
അടിച്ചമര്‍ത്തപ്പെട്ടവരുടെയും
ജ്വലിപ്പിക്കുന്ന രോദനങ്ങളില്‍ നിന്നും
കാഴ്ചയും കേള്‍വിയും പിഴുതെടുത്തും
കലാപങ്ങളില്‍ മൃതിയടഞ്ഞവരെ
സ്മരിക്കാതെയും
ദുഖവര്‍ത്തമാനങ്ങളുടെ പെട്ടിയിലേക്ക്
കൗതുകപ്പെടാമായിരുന്നു.
പക്ഷേ
സത്രീ നൈതികതയുടെ അടുക്കില്ലായ്മയെ കുത്തി
അക്ഷരങ്ങളുമായി സമരസപ്പെടുന്ന
മനുഷ്യമനസ്സ് എന്നെ വശീകരിക്കുകയായിരുന്നു.
സ്വന്തം പ്രതിബിംബം ആസ്വദിച്ച്
എനിക്കെന്റെ സമയം ചിലവഴിക്കാമായിരുന്നു
മെത്തയില്‍ കിടന്ന് കാപ്പി മൊത്തിക്കുടിച്ച്
ടെലഫോണിലൂടെ കിന്നരിക്കാമായിരുന്നു.
പുരകത്തിന്റെ വടിവും മുഖലാവണ്യങ്ങളുമായി
അടയാഭരണങ്ങള്‍ ക്രമീകരിച്ചും
സുഗന്ധങ്ങളില്‍ നനഞ്ഞും
കടല്‍പൊന്നിനെ നഗ്നഗാത്രങ്ങളിലേക്കാവഹിച്ചും
ലോലുപനടന ലഹരിയില്‍
ദിനരാത്രങ്ങളെ കൊഴുപ്പിക്കാമായിരുന്നു.
എതിരെപ്പോകുന്നവരുടെ കാഴ്ചയെ ഭ്രമിപ്പിക്കുന്ന
സ്വര്‍ഗീയ വസ്തുക്കള്‍ക്കായ്
വായനയുടെ മഹാസാഗരത്തില്‍ മുങ്ങാതെയും
എഴുത്തിന്റെ ഹര്‍ഷവര്‍ഷങ്ങളില്‍
നനയാതെയും
ലോകപര്യടനത്തില്‍ ഏര്‍പ്പെടാമായിരുന്നു.
തിരസ്‌കാരങ്ങളും വിദ്വേഷങ്ങളും അവഗണിച്ചും
പാരമ്പര്യങ്ങളെ ചോദ്യംചെയ്യുന്നതില്‍ നിന്ന് തലയൂരിയും
ദുരന്തങ്ങളുടെ നൈരന്തര്യങ്ങളെ കണ്ടില്ലെന്ന് നടിച്ചും
കണ്ണീരിന്റെ പുളി രസം ഉമിനീരില്‍ പതിയാതെയും
പാരതന്ത്യത്തിന്റെ വജ്രകണ്ണികള്‍ അറുത്തുമാറ്റാതെയും
കരാഗ്രഹങ്ങളുടെ പടിയടയാളങ്ങളെ
അകാശഭൂമിക്കുമിടയിലെ സമദൂരങ്ങളിലേക്ക്
അളന്നൊഴിവാക്കാമായിരുന്നു.
മുന്നോക്കം തടയപ്പെട്ടവരുടെയും
അടിച്ചമര്‍ത്തപ്പെട്ടവരുടെയും
ജ്വലിപ്പിക്കുന്ന രോദനങ്ങളില്‍ നിന്നും
കാഴ്ചയും കേള്‍വിയും പിഴുതെടുത്തും
കലാപങ്ങളില്‍ മൃതിയടഞ്ഞവരെ
സ്മരിക്കാതെയും
ദുഖവര്‍ത്തമാനങ്ങളുടെ പെട്ടിയിലേക്ക്
കൗതുകപ്പെടാമായിരുന്നു.
പക്ഷേ
സത്രീ നൈതികതയുടെ അടുക്കില്ലായ്മയെ കുത്തി
അക്ഷരങ്ങളുമായി സമരസപ്പെടുന്ന
മനുഷ്യമനസ്സ് എന്നെ വശീകരിക്കുകയായിരുന്നു.
മൊഴിമാറ്റം: അഷ്‌റഫ് കാളത്തോട്.
കുറിപ്പ്: 1942 ല്‍ കുവൈറ്റില്‍ ജനിച്ച ഡോ. സുആദ അല്‍ സബ 1982 ലാണ് യു.കെയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടിയത്. ധാരാളം കവിതങ്ങളും സാമ്പത്തിക ശാസ്ത്രകൃതികളും രചിച്ചിട്ടുള്ള സൂആദ അല്‍ സബ കുവൈറ്റിലെ ജനശ്രദ്ധനേടിയ കവയത്രിയാണ്. ഡോ. ഷിഹാബ് ഗെനമാണ് അവരുടെ കൃതികള്‍ പലതും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിരിക്കുന്നത്.

No comments:
Post a Comment