
തീവണ്ടി മുറി
കൈപ്പുഴ രാജന്‍
തീവണ്ടി മുറിയിലെ
ഇരുമ്പു ജാലകത്തിലൂടെ
വിദൂരതയിലേക്ക് നോക്കുന്ന പെണ്‍കുട്ടി
ആദ്യമോര്‍ക്കുന്നതെന്തിനെ കുറിച്ചായിരിക്കും
പിന്നിലേക്കൊഴുകുന്നപുഴകളെക്കുറിച്ചോ, മരങ്ങളെക്കുറിച്ചോ
അല്ലെങ്കില്‍,
ആദ്യ ആര്‍ത്തവം മലിനമാക്കിയഅടിവസ്ത്രങ്ങളെക്കുറിച്ചോ
അനുരാഗത്തിന്റെബീജം മണക്കുന്ന മെത്തയില്‍
അലസമായുറങ്ങിയ
വരണ്ട സന്ധ്യയെക്കുറിച്ചോ
നവ വരന്റെ കരം പിടിച്ച്നിത്യ ദുഖത്തിലേക്കാണ്ടുപോയ
അശുഭ മുഹൂര്‍ത്തത്തെക്കുറിച്ചോ
രക്തം മണക്കുന്നശസ്ത്രക്രിയാ മുറിയിലെചാപ്പിള്ളയെക്കുറിച്ചോ
അതിജീവിനത്തിന്റെഅടുക്കളയിലെ
ആവിയില്‍അലിഞ്ഞുപോയ ദിനങ്ങളെക്കുറിച്ചോ
പനിപിടിച്ച കുഞ്ഞുമായി
ധര്‍മാശുപത്രി വരാന്തയിലെനിരാലംഭതയില്‍
നിന്നപകലുകളെക്കുറിച്ചോ
ഓര്‍ത്തതെല്ലാംയാഥാര്‍ത്ഥ്യമാണെങ്കിലും
ഒരിക്കലൂടെ ഓര്‍മയിലേക്ക്
തിരിയുമ്പോഴെത്തിവണ്ടി ചെങ്ങന്നൂരില്‍.
കൈപ്പുഴ രാജന്‍
തീവണ്ടി മുറിയിലെ
ഇരുമ്പു ജാലകത്തിലൂടെ
വിദൂരതയിലേക്ക് നോക്കുന്ന പെണ്‍കുട്ടി
ആദ്യമോര്‍ക്കുന്നതെന്തിനെ കുറിച്ചായിരിക്കും
പിന്നിലേക്കൊഴുകുന്നപുഴകളെക്കുറിച്ചോ, മരങ്ങളെക്കുറിച്ചോ
അല്ലെങ്കില്‍,
ആദ്യ ആര്‍ത്തവം മലിനമാക്കിയഅടിവസ്ത്രങ്ങളെക്കുറിച്ചോ
അനുരാഗത്തിന്റെബീജം മണക്കുന്ന മെത്തയില്‍
അലസമായുറങ്ങിയ
വരണ്ട സന്ധ്യയെക്കുറിച്ചോ
നവ വരന്റെ കരം പിടിച്ച്നിത്യ ദുഖത്തിലേക്കാണ്ടുപോയ
അശുഭ മുഹൂര്‍ത്തത്തെക്കുറിച്ചോ
രക്തം മണക്കുന്നശസ്ത്രക്രിയാ മുറിയിലെചാപ്പിള്ളയെക്കുറിച്ചോ
അതിജീവിനത്തിന്റെഅടുക്കളയിലെ
ആവിയില്‍അലിഞ്ഞുപോയ ദിനങ്ങളെക്കുറിച്ചോ
പനിപിടിച്ച കുഞ്ഞുമായി
ധര്‍മാശുപത്രി വരാന്തയിലെനിരാലംഭതയില്‍
നിന്നപകലുകളെക്കുറിച്ചോ
ഓര്‍ത്തതെല്ലാംയാഥാര്‍ത്ഥ്യമാണെങ്കിലും
ഒരിക്കലൂടെ ഓര്‍മയിലേക്ക്
തിരിയുമ്പോഴെത്തിവണ്ടി ചെങ്ങന്നൂരില്‍.

മുകളിലത്തെ ചിത്രവും കവിതയും തമ്മിലുള്ള ബന്ധം മനസിലായില്ല
ReplyDeleteകവിത കിടിലന്
വെറും കാഴ്ചയായ ആ പെൺകുട്ടിയേത്
ReplyDeleteനല്ലൊരു കവിത, ഒരു ഗദ്ഗദത്തിന്റെ താളമുണ്ട്. (നിരാലംഭം - നിരാലംബം)
ReplyDeleteഓർക്കുവാനങ്ങനെ എത്രയെത്രകാര്യങ്ങൾ..!! കവിത നന്നായിട്ടുണ്ട്.
ReplyDeleteജീവിതകാഴ്ചയുണ്ട്...നല്ല വരികള്‍
ReplyDeletekOllaam.
ReplyDelete